Category: ജീവചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് രണശോഭ പകർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീരവിപ്ലവകാരി ഭഗത് സിംഗിൻ്റെ ജനനം മുതൽ രക്തസാക്ഷിത്വം വരെയുള്ള ചരിത്രസംഭവങ്ങൾ സോഷ്യലിസ്റ്റ് - മാർക്സിസ്റ്റ് കാഴ്ചപ്പാടിൻ്റെ പിൻബലത്തിൽ നിന്നുകൊണ്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭഗത് സിംഗിന്റെ ത്യാഗവും അചഞ്ചലമായ ജീവസമർപ്പണവും പുതു തലമുറയെ എന്നും പ്രചോദിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യബോധത്തിലേക്ക് ഇന്ത്യൻ ജനതയെ ഉണർത്തുന്ന രാഷ്ട്രീയ ഇന്ധനമാണ് ഈ ഗ്രന്ഥം.