Category: ഭാഷ, സാഹിത്യം, കലകൾ
ദൃശ്യാത്മകസവിശേഷതകളും സൈദ്ധാന്തികവശവും ചർച്ച ചെയ്യുന്ന പുസ്‌തകം. സാഹിത്യത്തിലെയും ഇതര മാധ്യമങ്ങളിലെയും ദൃശ്യവിസ്‌മയങ്ങളുടെ ലോകം നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും രൂപീകരിക്കുന്നതെങ്ങനെയെന്നും പ്രതികരണങ്ങളിലെ പുതുസമീപനങ്ങൾക്ക് കാരണമാകുന്നതെങ്ങനെയെന്നും അപഗ്രഥിക്കുന്നു. സാഹിത്യസിദ്ധാന്തങ്ങൾ, ചിത്രകലയിലെ സമീപനങ്ങൾ, സാങ്കേതികവിദ്യ. പരസ്യക്കാഴ്‌ചകൾ, ചലച്ചിത്രവിനിമയം എന്നിവ പരസ്‌പരപൂരകമായി പ്രവർത്തിക്കുന്ന കാഴ്‌ചയുടെ ലോകത്തെക്കുറിച്ച് വിലയിരുത്തുന്നു. ഒപ്പം സാഹിത്യകൃതികൾ, സിനിമ, വെബ് സൈറ്റുകൾ എന്നിവ ദ്യശ്യാത്മകതയെ സവിശേഷമായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു.