Category: ഭാഷ, സാഹിത്യം, കലകൾ
മലയാളസാഹിത്യം ദമിതേച്ഛകളുടെ സാംസ്‌കാരിക ഭൂപടമാണെന്ന് തെളിയിക്കുന്ന പഠനസമാഹാരം. ലീലാതിലകം, മഹാഭാരതം കിളിപ്പാട്ട്, കേരളപാണിനീയം, പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ, കുടിയൊഴിക്കൽ. വെള്ളപ്പൊക്കത്തിൽ, വിശ്വവിഖ്യാതമായ മൂക്ക്. മാവേലിമന്റ്റം, മരക്കാപ്പിലെ തെയ്യങ്ങൾ, ഊര്കാവൽ, എൻമകജെ, രസവിദ്യയുടെ ചരിത്രം. മോദസ്ഥിതനായങ്ങു വസിപ്പൂമലപോലെ, കാളിനാടകം, ഒരു ഭയങ്കരകാമുകൻ തുടങ്ങിയ പാഠങ്ങളിലൂടെ മലയാളസാഹിത്യത്തിന്റെ പ്രതിരോധചിഹ്നങ്ങളെ ചരിത്രപരമായി പുനഃപരിശോധിക്കുന്നു.