Category: ഭാഷ, സാഹിത്യം, കലകൾ
സാമൂഹികമനസ്സിൻ്റെ സ്യഷ്‌ടിയാണ് തെയ്യം. അടിച്ചമർത്തപ്പെട്ടവൻ്റെ രോഷവും പ്രതികാരവും തെയ്യമായി പുനർജനിക്കുന്നു. തെയ്യങ്ങളെ അതിന്റെ സാമൂഹികപരിസരത്തുനിർത്തി പരിശോധിക്കുന്ന ഈ പുസ്‌തകം വായനയുടെ പുതുവഴികൾ വെട്ടിത്തുറക്കുന്നു. വടക്കുംകൂർ മണ്ണിന്റെ സവിശേഷമായ ആരാധനാരൂപമായ തെയ്യത്തെ നാനാവിതാനങ്ങളിൽനിന്നും പരിശോധിക്കുന്ന ഈ ഗ്രന്ഥത്തിൽ തെയ്യത്തെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും ഉൾച്ചേരുന്നു.