Category: ഭാഷ, സാഹിത്യം, കലകൾ
ഗോത്രസംസ്കാരത്തിൻ്റെ ഭൂമികയിൽ നിന്നു കൊണ്ട് പണിയ സമൂഹത്തെയും സംഗീതത്തെയും ആഴത്തിൽ മനസ്സിലാക്കുന്നതോടൊപ്പം വിവിധസന്ദർഭങ്ങളിൽ നടക്കുന്ന വട്ടക്കളിയവ തരണത്തിൻ്റെ വിശകലനത്തിലൂടെ പണിയസമുദായത്തെ നിലനിർത്തുന്ന ഘടനകളെയും ഘടകങ്ങളെയും ഇവിടെ അനാവരണം ചെയ്യുന്നു. പണിയരുടെ ഗോത്രസ്വത്വം ദൃഢീകരിക്കുന്ന, ഗോത്രൈക്യം ശക്തിപ്പെടുത്തുന്ന, ആത്മ പ്രതീകത്തെ ബലപ്പെടുത്തുന്ന കുലദൈവങ്ങൾ, പൂർവികാത്മാക്കൾ, പ്രകൃതിസ്വരൂപങ്ങൾ, രക്തബന്ധ ഗണങ്ങൾ എന്നിവയിലേക്കും അവരുടെ സാമൂഹിക ബന്ധങ്ങൾ സംവേദനം ചെയ്യുന്ന സാംസ്കാരിക സ്ഥലികളിലേക്കും ഈ പഠനം വെളിച്ചം വീശുന്നു.