Category: ഭാഷ, സാഹിത്യം, കലകൾ
ഭാഷാശാസ്ത്ര പണ്ഡിതൻമാരുടെ കുലഗുരുവായ സുനീതികുമാർ ചാറ്റർജി 1963-ൽ അണ്ണാമല സർവകലാശാലയിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളാണ് ഇതിലെ ഉള്ളടക്കം. ദ്രാവിഡ ഭാഷകളുടെ പ്രഭവകേന്ദ്രം, ഗോത്രബന്ധങ്ങൾ, ആര്യദ്രാവിഡ ഭാഷകളുടെ പരസ്പര മിശ്രണം, ആധുനിക ദ്രാവിഡ സാഹിത്യങ്ങളുടെ വികാസ ചരിത്രം എന്നീ വിഷയങ്ങളെ ഇന്ത്യൻ സാംസ്കാരിക ചരിത്രത്തോടും നരവംശ ശാസ്ത്രം, ജീവാംശ്മവിജ്ഞാനം തുടങ്ങിയ നവീനശാസ്ത്രങ്ങളോടും ബന്ധപ്പെടുത്തി ആധികാരികമായി ചർച്ച ചെയ്യുന്ന പുസ്തകം.