Category: ജീവചരിത്രം
യുദ്ധത്തിന്റെയും പടനീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് നെപ്പോളിയൻ്റെ ജനനം. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴേ, യുദ്ധത്തിന്റെ ആരവങ്ങൾ അദ്ദേഹമറിഞ്ഞു. കുഞ്ഞുന്നാളിൽ ചിത്രം വരയ്ക്കാൻ അമ്മ മക്കൾക്ക് ചായം നൽകിയപ്പോൾ, എല്ലാവരും പാവകളെ വരച്ചു. നെപ്പോളിയൻ മാത്രം യോദ്ധാക്കളെയാണ് വരച്ചത്. ഒരു പക്ഷേ, കുഞ്ഞിലേ, മനസ്സിലങ്കുരിച്ച ഈ മനോഭാവമാകാം മഹാനായ ചക്രവർത്തിയാകാൻ നെപ്പോളിയനു കഴിഞ്ഞത്. തന്റെ രാജ്യം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് നെപ്പോളിയന് ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നം സഫലമാക്കുവാൻ വേണ്ടിയാണ് ജീവിതകാലമത്രയും അദ്ദേഹം ശ്രമിച്ചത്. രാജ്യത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച മഹാനായ ചക്രവർത്തിയായിരുന്നു നെപ്പോളിയൻ.