Category: ഭാഷ, സാഹിത്യം, കലകൾ
മലയാളികളുടെ സാഹിത്യപൈതൃകത്തിന്റെ അവിഭാജ്യഭാഗമാണ് സംഘംകൃതികൾ. കൃതികളുടെ സാഹിത്യഭംഗി, മാതൃകകൾ ഉദ്ധരിച്ച് സവിശദം പ്രതിപാദിച്ചുകൊണ്ടാണ് തമിഴ് സംഘകാലസാഹിത്യത്തെ വിലയിരുത്തുന്ന സമഗ്ര പഠനഗ്രന്ഥമായ 'സംഘസാഹിത്യചരിത്രം' തയാറാക്കിയിരിക്കുന്നത്. നാലു പതിറ്റാണ്ടുകളോളം സംഘസാഹിത്യകൃതികളുടെ പഠനത്തിലും വിവർത്തനത്തിലും മുഴുകിക്കഴിഞ്ഞ മേലങ്ങത്ത് നാരായണൻകുട്ടിയാണ് സംഘസാഹിത്യചരിത്രം എന്ന ഗ്രന്ഥം രചിച്ചിരിക്കുന്നത്.