Category: ഭാഷ, സാഹിത്യം, കലകൾ
ജീവിതത്തിന്റെ മറ്റെല്ലാ മണ്ഡലത്തിലുമെന്നപോലെ വായനയിലും ഒരു 'മതേതര സമീപനം' അനിവാര്യമാണ്. വായനയുടെ സ്വഭാവത്തെ മുൻകൂട്ടി നിർണയിക്കുന്ന സമീപനങ്ങളൊക്കെയും ചോദ്യം ചെയ്യപ്പെടണം. അത് ചെയ്തില്ലെങ്കിൽ ആധുനികകാലത്തെ സാമൂഹികവളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങൾ പഴമയിൽനിന്ന് സ്വാംശീകരിക്കാൻ കഴിയാതെ പോകും. അതുകൊണ്ട് 'പഴയവിശ്വാസങ്ങളെ' പുനർ വായനയ്ക്ക് വിധേയമാക്കേണ്ടത് വായനയുടെ മതേത്വരത്വസ്വഭാവം നിലനിറുത്തുന്നതിന് അത്യാവശ്യമാണ്. ഇതുവഴി മാത്രമേ വായനയുടെ ലോകത്തിലെ ജനാധിപത്യത്തെയും നമുക്ക് സംരക്ഷിക്കാൻ കഴിയുകയുള്ളൂ.