Category: ഭാഷ, സാഹിത്യം, കലകൾ
മണിപ്രവാള സാഹിത്യത്തിലെ ഒരു പ്രധാനശാഖയാണ് അച്ചീചരിതങ്ങൾ. മലീമസമായ ചില ജീർണവരേണ്യതകൾ ഉണ്ടായിരുന്നുവെങ്കിലും ചരിത്രപരവും ഭാഷാപരവുമായ സവിശേഷതകൾകൊണ്ട് സമ്പന്നമാണ് അച്ചീചരിതങ്ങൾ. ഉണ്ണിയച്ചീചരിതത്തിന്റെ പ്രൗഢമായ വ്യാഖ്യാനം നിർവഹിച്ചിരിക്കുന്നത് പ്രൊഫ. മുഖത്തല ഗോപാലകൃഷ്ണൻ നായരാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമാണ് ഈ ഗ്രന്ഥം.