Category: പൊതുവിഭാഗം
മനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് രാഷ്ട്രത്തിന് ഭരണഘടന. മനുഷ്യശരീരത്തിന് ആകൃതിയും സൗന്ദര്യവുമുണ്ടാകുന്നത് നട്ടെല്ലും സിരാപടലവും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ്. ഭരണഘടനയും നിയമസംഹിതകളുമാണ് രാഷ്ട്രത്തിന്റെ ആകൃതിയും സൗന്ദര്യവും നിർണയിക്കുന്നത്. അതാണ് അടിത്തറയും ആരൂഢവും.