Category: ഭാഷ, സാഹിത്യം, കലകൾ
ഭാഷകൾ മരിച്ചുകൊണ്ടിരിക്കുകയും പ്രാദേശിക സംസ്കൃതി പ്രാന്തവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കു കയും ചെയ്യുന്ന വർത്തമാനകാലത്ത് പഞ്ചദ്രാവിഡ ഭാഷകളിലൊന്നായ തുളുവിൻറെയും തൗളവ സംസ്കൃതിയുടെയും ചരിത്രപരവും സാംസ്‌കാരിക വുമായ വീണ്ടെടുപ്പിന് ഒട്ടേറെ പ്രസക്തിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ ഡോ.എ.എം.ശ്രീധരൻ. തുളുനാടിൻ്റെ പൂർവചരിത്രം, ഫോക്‌ലോർ നിഘണ്ടു, കലാനിർവ ഹണങ്ങളുടെ സാംസ്‌കാരികാപഗ്രഥനം, നാടോടിഗാനപാരമ്പര്യം, കോലം-കളം-വേഷം എന്നിവ ഉൾക്കൊള്ളുന്ന ഈ അമൂല്യഗ്രന്ഥം മൺമറഞ്ഞുപോയെന്നുകരുതുന്ന ഒരു സംസ്‌കാരത്തെ തിരിച്ചു പിടിക്കുകയെന്ന ചരിത്രദൗത്യമാണ് നിർവഹിക്കുന്നത്.