Category: ചരിത്രം
കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് കൊല്ലത്തി നുള്ളത്. കൊല്ലവർഷം 24-ാ മാണ്ടുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ് ആദ്യമായി കൊല്ലം പട്ടണത്തെ ക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. വേണാടിൻ്റെ തലസ്ഥാനമെന്ന നിലയിൽ കൊല്ലത്തിന്റെ ചരിത്ര പ്രാധാന്യം ആരംഭിക്കുന്നത് എ.ഡി. 9-ാം നൂറ്റാണ്ടു മുതൽക്കാണ്. ഇന്ത്യയിൽ ആദ്യമായി ഒരു ഗ്രന്ഥം അച്ചടിച്ചതും കത്തോലിക്ക രൂപത രൂപംകൊണ്ടതും കൊല്ലത്തുനിന്നാണ്. പ്രാദേശിക ചരിത്രത്തിന് ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടായിരിക്കും എന്ന കാര്യം നിസ്തർക്കമാണ്.