Category: ശാസ്ത്രം
നിർമിതബുദ്ധിയെന്നാൽ വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകല്പനയുമാണ്. അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിർമിതബുദ്ധിയുടെ വിവിധവശങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകത്തിന്റെ സവിശേഷത അയത്നലളിതമായ രചനാശൈലിയാണ്. നിർമിതബുദ്ധിയുടെ കാലികപ്രസക്തി, ശ്രദ്ധിക്കേണ്ട നൈതിക- സാമൂഹികപ്രശ്നങ്ങൾ, പ്രതീക്ഷാജനകമായ ഭാവിസാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്ന ഗ്രന്ഥം.