Category: ശാസ്ത്രം
ഗണിതത്തിന്റെ വികാസം സംബന്ധിച്ച യൂറോകേന്ദ്രിതവാദത്തെ കടപുഴക്കിയെറിഞ്ഞ വിശ്വപ്രസിദ്ധമായ പുസ്തകം. ഗണിതചരിത്രം മറച്ചുപിടിച്ച യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥം. ഗണിതശാസ്ത്രപരമായ ആശയങ്ങള്‍ കിഴക്കുനിന്ന് പടിഞ്ഞാറേക്ക് സംക്രമിച്ചതിന്റെ ചരിത്രപരമായ വിശകലനം. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ജാപ്പനീസ്, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളില്‍ പ്രസിദ്ധീകരിച്ച‘മയൂരശിഖ: ഗണിതത്തിന്റെ യൂറോപ്യേതരമൂലങ്ങള്‍’ എന്ന കൃതിയുടെ ഇന്ത്യന്‍ ഭാഷയില്‍ പ്രസിദ്ധീകൃതമായ പ്രഥമ തര്‍ജുമ. ഇത് വായനക്കാരെ യൂറോപ്യന്‍ മുന്‍വിധികളില്‍ നിന്ന് മോചിപ്പിക്കും.