Category: ജീവചരിത്രം
ലോകത്തിൽ ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഗാന്ധിജിയെക്കുറിച്ചായിരിക്കണം. അത്തരമൊരു മഹാൻ്റെ ജീവചരിത്രം സംക്ഷിപ്‌തരൂപത്തിൽ മലയാളികൾക്കെത്തിക്കുക എന്നതാണ് ഈ പുസ്‌തക പ്രസാധനത്തിലൂടെ സാധ്യമായിരിക്കുന്നത്. ഗാന്ധിജിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ', 'തെക്കേ ആഫ്രിക്കയിലെ സത്യഗ്രഹത്തിൻ്റെ ചരിത്രം' എന്നീ ഗ്രന്ഥങ്ങളുടെ സംഗൃഹീത രൂപമാണ് ഈ ഗ്രന്ഥം. സ്നേഹവും സേവനവും സമരവും സമന്വയിപ്പിച്ച് അഹിംസയിലൂടെ ഭാരതത്തെ സ്വതന്ത്രമാക്കിയ ഗാന്ധിജിയുടെ ജീവിതമാതൃക എക്കാലവും ഭാവിതലമുറക്ക് ഊർജം നൽകുന്നതായിരിക്കും.