Category: സാമൂഹികശാസ്ത്രം
വസ്‌തുനിഷ്‌ഠത എന്ന സങ്കൽപ്പനം പ്രശ്ന വൽക്കരിക്കപ്പെടുന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മാർക്സിസ്റ്റ് വീക്ഷണ ത്തിൽനിന്നുകൊണ്ട് പരിശോധിക്കുന്ന പുസ്‌തകം. ദാർശനിക തലത്തിലും പ്രയോ ഗത്തിലും ആധുനിക ശാസ്ത്രം അഭിമുഖീ കരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വിശദീകരിക്കുന്നു. ആധുനിക ശാസ്ത്രത്തെ ഒരു സാമൂഹിക, സാംസ്‌കാരിക നിർമിതി യായി കണ്ടെത്തുകയും ശാസ്ത്രയുക്തിയുടെ സവിശേഷാധികാരങ്ങളെ കടന്നാക്രമിക്കു കയും ചെയ്യുന്ന ഉത്തരാധുനികതയുടെ നിലപാടുകൾ വിശകലനം ചെയ്യുന്നു. ശാസ്ത്രത്തെ പ്രധാന മാനവിക വ്യവഹാര മായി കാണുന്ന ബാഷ്‌ലാദ്, ബാദിയൂ, ദെലെസ് തുടങ്ങിയ ചിന്തകരുടെ തത്വചി ന്താപരമായ നിലപാടുകൾ വിശദീകരി ക്കുന്ന പഠനഗ്രന്ഥം.