Category: ഭാഷ, സാഹിത്യം, കലകൾ
പുതുകാലത്തു നമ്മുടെ ഭാഷയും ഭാഷാ സമീപനങ്ങളും കൂടുതൽ പരിവർത്തന വിധേയമാകുകയാണ്. അതോടൊപ്പം നമ്മുടെ മാതൃഭാഷയുടെ തനിമയും ചാരുതയും നില നിർത്തേണ്ടതുമുണ്ട്. അത്തരത്തിലുള്ള ഭാഷാഗവേഷണ രീതികളും നിർദ്ദേശങ്ങളും മലയാളിയെ നിരന്തരമായി പരിചയപ്പെടുത്തിയ ഒരു ഭാഷാചിന്തകൻ കൂടിയാണ് ഇ.എം.എസ്. അദ്ദേഹത്തിൻ്റെ സുചിന്തിതമായ ഭാഷാ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള ഈ പുസ്തകം നമ്മുടെ നവീന ഭാഷാ സമീപനങ്ങളെ സംബന്ധിച്ചുള്ള ഒരു മാർഗരേഖകൂടിയാണ്.