Category: സാമൂഹികശാസ്ത്രം
സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ.അമർത്യ സെന്നിന്റെ കൃതികൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന കേരള വികസന പരമ്പരയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വിശ്വപ്രശസ്തമായ കൃതി. ഇന്ത്യയുടെ സുദീർഘമായ താർക്കികപാരമ്പര്യത്തെക്കുറിച്ച് പ്രൊഫ.സെൻ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. വിഭിന്നങ്ങളായ വിശ്വാസപ്രമാണങ്ങളും വൈവിധ്യപൂർണമായ ഒട്ടേറെ ആചാരങ്ങളും വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിലനിൽക്കുന്ന ഇന്ത്യയുടെ താർക്കികപാരമ്പര്യം അസന്ദിഗ്‌ധമായി വെളിപ്പെടുത്തുന്ന പുസ്തകം. ഇന്ത്യൻ സംസ്കാരത്തെ വേറിട്ട കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന പുസ്തകം. പെൻഗ്വിൻ ബുക്സുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്ന വിവർത്തനം.