Category: ചരിത്രം
വളരെ ചെറുപ്പത്തിൽത്തന്നെ ഗ്രന്ഥശാലാപ്രവർത്തകനായും സമരമുഖങ്ങളിൽ ഒരു വിപ്ലവകാരിയെപ്പോലെ നെഞ്ചുവിരിച്ചു നില്ക്കുകയും ഒരു ജനതയുടെ വികാരവായ്പായി, സ്വപ്നമായി, കരുതലായി, ജീവിക്കുകയും ഗ്രന്ഥശാലാനിയമം അതിൻ്റെ ജീവാംശവും ജനകീയതയും ഒട്ടും ചോർന്നുപോകാതെ നടപ്പിൽ വരുത്തുന്നതിന് ത്യാഗോജ്ജ്വലമായ നേതൃത്വം കൊടുത്ത പിരപ്പൻകോട് മുരളി എന്ന ഗ്രന്ഥശാലാപ്രവർത്തകൻ്റെ ഇടപെടലുകളും ജീവിതരേഖകളും ചരിത്രാന്വേഷണത്തിലൂടെ നടന്നു നീങ്ങുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ജന്മവും വളർച്ചയും നേരിട്ട പ്രതിസന്ധികളും മറികടന്ന ദുർഘടങ്ങളായ വഴികളും സമഗ്രമായ തലത്തിൽ വിശദീകരിക്കുന്ന ഒരു രചന ഇതിനു മുമ്പൊരിക്കലും വന്നിട്ടില്ല; ഇനിയൊന്നും ബാക്കിവെക്കാതെ.