Category: ഭാഷ, സാഹിത്യം, കലകൾ
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പാണസമുദായക്കാർ പാരമ്പര്യമായി കെട്ടിയാടുന്ന കലാരൂപമായ പൊറാട്ടുകളിയെയും പാട്ടുകളെയും കുറിച്ച് വാമൊഴിയിലൂടെ പകർന്ന അറിവുകൾക്കപ്പുറമുള്ള ആധികാരിക ഗ്രന്ഥം. മുൻതലമുറക്കാർ കൊണ്ടുനടന്ന ഈ കലാരൂപത്തെ അതിൻ്റെ തനിമ നഷ്ടപ്പെടാതെ വരുംതലമുറകൾക്ക് പകർന്നുകൊടുക്കുന്ന ഈ പുസ്തകം വർത്തമാനകാലത്ത് പ്രസക്തവും പഠിതാക്കൾക്ക് പ്രയോജനപ്രദവുമാണ്.