Category: സ്ത്രീപഠനം
സ്ത്രീയുടെ എഴുത്തുജീവിതവും എഴുത്തിൽ ആവിഷ്കൃതമാകുന്ന ജീവിതവും വിലയിരുത്തുന്ന പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കഥകൾ എങ്ങനെയാണ് സ്ത്രീയെ ആവിഷ്കരിച്ചതെന്നും സ്ത്രീ എങ്ങനെയാണ് കഥകളിൽ ജീവിതം മെനഞ്ഞതെന്നും ഓരോ പഠനങ്ങളും ഗൗരവപൂർവം അന്വേഷിക്കുന്നു. എഴുത്തുകാരി എന്ന നിലയിലും കഥാപാത്രം എന്ന നിലയിലുമുള്ള പെൺ സാന്നിധ്യം മലയാളസാഹിത്യത്തിന് നല്കിയ ഊർജവും വേഗവും വിലയിരുത്തുന്ന ഈ പുസ്തകം പെൺമയുടെ സവിശേഷശബ്ദത്തെ തിരിച്ചറിയാനും വിമർശനബുദ്ധ്യാ വിലയിരുത്താനുമുള്ള ശ്രമമാണ് നടത്തുന്നത്.