Category: ഭാഷ, സാഹിത്യം, കലകൾ
മനുഷ്യമനസ്സിൽ വെറുപ്പും പകയും നിറച്ച് ജീവിതം നശിപ്പിക്കുന്നതാണ് കലിബാധ. ഉത്തമരായ മനുഷ്യരെ കലി ബാധിക്കുമ്പോൾ അവരുടെ വാക്കുകൾ പരുഷമാകുകയും മനസ്സ് മലിനമാകുകയും ശരീരം വികൃതമാകുകയും ചെയ്യുന്നു. കർമലോകവും ഗൃഹസുഖവും നശിപ്പിക്കുന്ന കലിബാധയെ ശമിപ്പിക്കാൻ ഔഷധമുണ്ട്. പ്രാചീനകാവ്യങ്ങൾ കലി ബാധയകറ്റുന്ന ഔഷധങ്ങൾ കൂടിയാണെന്ന് സമർഥിക്കുന്ന പുസ്‌തകം.