Category: ശാസ്ത്രം
പ്രകൃതിയുടെ അത്ഭുത സൃഷ്‌ടിയാണ് വൃക്ഷം. വൃക്ഷത്തിൻ്റെ വിസ്‌മയകരമായ ഘടനപോലെ തന്നെ പഠനാർഹമാണ് ലോകശ്രദ്ധ നേടിയ അപൂർവം - ചില വൃക്ഷങ്ങളുടെ കഥയും, ചരിതത്തിൻ്റെ ഭാഗമായതും അതീവ പ്രാധാന്യം നേടിയതുമായ വിസ്തൃതമായ വൃക്ഷസഞ്ചയത്തിലെ അപൂർവതരുക്കളെയും അവയുടെ അത്യപൂർവമായ സവിശേഷതകളെയും പശ്ചാത്തലത്തെയും കുറിച്ചുള്ള വിവരണങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പ്രഥമവിജ്ഞാനഗ്രന്ഥം. വ്യക്ഷങ്ങളെക്കുറിച്ച് മലയാളത്തിൽ ഈ വിഭാഗ ത്തിലെ ആദ്യകൃതി.