#
# #

കേരളീയവാദ്യകല ആസ്വാദനവും അപഗ്രഥനവും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: മുളങ്കുന്നത്തുകാവ് തിയ്യാടി രാമൻ നമ്പ്യാർ
  • ISBN: 978-93-6100-973-0
  • SIL NO: 5395
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹136.00 ₹170.00


ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് നിരവധി പഠനാർഹങ്ങളായ വിഷയങ്ങളാണ് കാണാൻ സാധിക്കുക. അവയിലൂടെ കണ്ണോടിക്കുമ്പോൾ താളങ്ങളുടെ സ്വഭാവം, സാദൃശ്യങ്ങൾ, വൈജാത്യങ്ങൾ എന്നിവയെല്ലാം പ്രതിപാദിച്ചിട്ടുള്ളതായി കാണാം. പ്രമുഖ ക്ഷേത്രവാദ്യകലാരൂപങ്ങളായ മേളം, പഞ്ചവാദ്യം, തായമ്പക, കേളി എന്നിവയെക്കുടാതെ കഥകളിമേളം, അയ്യപ്പൻ തിയ്യാട്ടിലെ വാദ്യവാദനശൈലി, സോപാനസംഗീതം എന്നിവയും പരാമർശിക്കപ്പെട്ടിരിക്കുന്നു. ഏതദ് വിഷയങ്ങളിൽ വായനക്കാരൻ്റെ അഭിരുചി വളർത്താനും ആസ്വാദന ചക്രവാളം വികസിപ്പിക്കാനും ഇത്തരം വിശദീകരണങ്ങൾ സഹായകമാകുന്നുണ്ട്. താളങ്ങളുടെ സുക്ഷ്‌മഘടന, അക്ഷരകാലക്രമങ്ങൾ എന്നിവയെക്കുറിച്ച് ഒരു സാമാന്യപരിചയം ഉണ്ടാക്കാൻ പുസ്‌തകം പര്യാപ്‌തമാകുന്നുണ്ട്.


Latest Reviews