Category: ശബ്ദാവലി
കേരളത്തിലെ മുഴുവൻ ജില്ലകളിലെയും സ്ഥലനാമങ്ങളുടെ ഉച്ചാരണ-ലേഖന വ്യവസ്ഥകൾ ക്രമീകരിച്ച് അടിസ്ഥാന വിവരങ്ങളും ചേർത്ത് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം. പതിനയ്യായിരത്തോളം സ്ഥലനാമങ്ങളുടെ വിവരണം ഇതിലുണ്ട്. ഓരോ സ്ഥലവും സ്ഥിതിചെയ്യുന്ന താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവയോടൊപ്പം അനുബന്ധവിവരങ്ങളും ജില്ലാടിസ്ഥാനത്തിൽ ചേർത്തിരിക്കുന്നു. പ്രധാന സ്ഥലനാമങ്ങളുടെ നിരുക്തിയും നൽകിയിട്ടുണ്ട്. അകാരാദിയിലുള്ള സൂചികയും ഉൾപ്പെടുത്തിയിരിക്കുന്നു. അത്യന്തം പ്രയോജനകരമായ ഒരു റഫറൻസ് ഗ്രന്ഥം. അവതാരിക: ഡോ. പുതുശ്ശേരി രാമചന്ദ്രൻ