Category: സാമൂഹികശാസ്ത്രം
ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണി ഉയർത്തുന്ന ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര പരിസരം അനാവരണം ചെയ്യുകയും ഭഗവദ്ഗീതയുടെ പരിണാമചരിത്രം എങ്ങനെയാണ് ജാതിവ്യവസ്ഥയുടെയും സവർണഹിന്ദുത്വത്തിന്റെയും ആശയാടിത്തറയായി മാറിയതെന്നും വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് ഇത്. കൂടാതെ ഇന്ത്യയിലെ ആത്മീയാചാര്യന്മാരുടെയും മിസ്റ്റിക്കുകളുടെയും ആൾദൈവങ്ങളുടെയും ആത്മീയാനുഭവങ്ങളെയും ദർശനങ്ങളെയും സംബന്ധിച്ച അവകാശവാദങ്ങളെ ന്യൂറോസയൻസിന്റെ കണ്ടെത്തലുകളുടെ സഹായത്തോടെ വിശദീകരിക്കുകയും ഹിന്ദുത്വഫാഷിസത്തിനെതിരെ ശാസ്ത്രീയ വിചിന്തനത്തിന്റെയും ജനാധിപത്യ രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിൽ നടക്കുന്ന ആശയസമരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.