Category: ശാസ്ത്രം
ഒരു പ്രശ്നം പരിഹരിക്കാൻ പല മാർഗങ്ങളുണ്ടാകും. അവയിൽനിന്നും ഏറ്റവും ഉചിതമായതു തിരഞ്ഞെടുക്കുക എന്നതാണ് വിവേകപൂർവമായ പ്രവൃത്തി. ഒരു ക്ഷൗരക്കത്തി അനാവശ്യമായ രോമങ്ങൾ നീക്കം ചെയ്യുന്നതുപോലെ ആവശ്യത്തിലധികമുള്ള സങ്കൽപ്പനങ്ങൾ ഒഴിവാക്കുക എന്ന തത്വം വിശദമാക്കുന്ന ശീർഷകലേഖനവും ശാസ്ത്രചരിത്രവും സ്ഥിതിഗണിതവും തത്വചിന്തകളും ആസ്പദമാക്കിയുള്ള മറ്റു ലേഖനങ്ങളുമാണ് ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ആരോഗ്യ- സാമ്പത്തിക രോഗവ്യാപന ശാസ്ത്രവിദഗ്ധനും ചിത്രകാരനുമായ ഗ്രന്ഥകർത്താവ് വിവിധ വായനകളുടെ ചിന്താധാരകൾ വിമർശനാത്മകമായി ഈ പുസ്തകത്തിൽ വിലയിരുത്തുന്നുണ്ട്.