Category: ഭാഷ, സാഹിത്യം, കലകൾ
രാഷ്ട്രീയകൃത്യത (Political Correctness) യെക്കുറിച്ച് മലയാളഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ആദ്യഗ്രന്ഥമാണ് 'സമഭാവനയുടെ ഭാഷാരാഷ്ട്രീയം'. രാഷ്ട്രീയകൃത്യതയെ നിർവചിക്കുകയും ജാതി, മതം, വംശം, നിറം, ലിംഗഭേദം, സമ്പത്ത് തുടങ്ങിയ ഘടകങ്ങൾ രാഷ്ട്രീയകൃത്യതയുടെ വഴിയിൽ ചെലുത്തുന്ന സ്വാധീനങ്ങൾ ഇതിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു. നിയമകാര്യങ്ങളിലും നിയമമേഖലയിലെ ഭാഷാപരിഷ്കരണത്തിലും രാഷ്ട്രീയകൃത്യത എങ്ങനെ പ്രസക്തമാകുന്നുവെന്നും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.
Bindu S
3 months ago - 08:28 PM, Tuesday (April 28, 2026)