Category: ഭാഷ, സാഹിത്യം, കലകൾ
ചെറുകഥയിലൂടെ പുതിയൊരു സാഹിത്യപ്രസ്ഥാനത്തെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കേസരി വേങ്ങയിൽ കുഞ്ഞി രാമൻ നായനാരുടെ സമ്പൂർണകൃതികളുടെ സമ്പാദനവും പഠനവും. ഒരു നൂറ്റാണ്ടോളം മറവിയുടെ മാറാലകളിൽ ഉറങ്ങിക്കിടന്ന ഒരു മഹാപുരുഷന്റെ സാഹിത്യസപര്യയെ അർപ്പണബോധത്തോടുകൂടി തോറ്റിയെടുത്ത ഡോ. വി. ലിസി മാത്യു മലയാളഭാഷയ്ക്കും സാഹിത്യത്തിനും അനർഘമായ ഒരുപഹാരമാണ് ഈ കൃതിയിലൂടെ നൽകിയിരിക്കുന്നത്.