Category: ഭാഷ, സാഹിത്യം, കലകൾ
കെ.ജി.എസ്. കവിതകളുടെ മാർക്സിയൻ ദർശനങ്ങളിലൂടെയുള്ള വളർച്ചയും ഉത്തരാധുനികതയിലേക്കുള്ള പരിണാമവും അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണിത്. ആധുനികതയിൽ നിന്ന് ഉൾക്കൊണ്ട നൈതികബോധ്യങ്ങളും മാർക്സിയൻ ദർശനങ്ങൾ നൽകിയ പ്രതിരോധപാഠങ്ങളും ഉത്തരാധുനികതയുടെ നിർമിതിയിൽ എത്രമാത്രം സഹായിച്ചുവെന്നും പുസ്തകം ചർച്ചചെയ്യുന്നു.