Category: ആധ്യാത്മികം
രാമായണകഥയ്ക്ക് കിഷ്‌കിന്ധാകാണ്ഡത്തില്‍ എത്തിച്ചേരുമ്പോഴേക്കും കാര്യമായ ഗതിമാറ്റം സംഭവിക്കുന്നു. സുഗ്രീവ സഖ്യത്തെ തുടര്‍ന്നുള്ള ബാലിവധവും അനുബന്ധ സംഭവങ്ങളും ഹൃദയസ്പര്‍ശികളാണ്. വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കേണ്ട ഒട്ടേറെ വസ്തുതകള്‍ കവി ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മഹേന്ദ്ര പര്‍വതത്തിലേക്ക് കയറി പോകുന്നതുമുതല്‍ ഹനൂമാന്റെ അസാമാന്യ പ്രഭാവം രാമായണത്തില്‍ പ്രകടമാവുന്നു.