Category: ആധ്യാത്മികം
സുന്ദര ശബ്ദത്തിനു കരളലിയിക്കുന്നത് എന്ന അര്‍ഥമിവിടെ പ്രസക്തം. ആരുടെയും കരളലിയിക്കുവാന്‍ പര്യാപ്തമായ സീതയുടെ ദുഃഖമാണ് സുന്ദരകാണ്ഡത്തിലെ മുഖ്യപ്രതിപാദ്യം. മധുവനഭഞ്ജനം കഥയുടെ പിരിമുറുക്കത്തിന് അല്പം ലാഘവം പകരുന്നു. സീതയുടെ ദുഃഖം കണ്ടറിഞ്ഞ ഒരേയൊരു രാമായണ കഥാപാത്രമാകുന്നു ഹനൂമാന്‍. രാമപക്ഷത്തിന്റെ വിജയം പൊതുവില്‍ വാനരന്‍മാര്‍ക്കും വ്യക്തിപരമായി ഹനൂമാനും അവകാശപ്പെട്ടതാണ്.