Category: ഭാഷ, സാഹിത്യം, കലകൾ
വായിച്ചു വളരുക എന്ന സന്ദേശത്തിലൂടെ കേരളീയ സംസ്കാരത്തിന് ദിശാ ബോധം നൽകിയ ഒരു ഗ്രാമീണനായിരുന്നു യശശ്ശരീരനായ പി. എൻ. പണിക്കർ. നവകേരള ശിൽപ്പികളായ ശ്രീശങ്കരൻ മുതൽ പത്തുപേരെ എടുത്താൽ അതിൽ പി. എൻ. പണിക്കർ ഉണ്ടാകും.അദ്ദേഹം നിർവഹിച്ച കാര്യങ്ങൾ ഓർക്കുമ്പോൾ ഏതു വിദ്യാഭ്യാസമന്ത്രിക്കും ഏതു സർവകലാശാല വൈസ്ചാൻസല ർക്കും നാടുവിട്ടുപോകേണ്ടതായി വരും. പി. എൻ. പണിക്കരുടെ ശവക്കല്ലറക്കുമേൽ എഴുതാതെ തെളിഞ്ഞുനിൽക്കുന്ന മരണവാക്യം ഇതാണ് :മരണം ഇവിടെ തോൽക്കുന്നു.ഡോ. സുകുമാർ അഴീക്കോട്.