Category: ഭാഷ, സാഹിത്യം, കലകൾ
പെരിയാറിന് തെക്ക് അരൂർ മുതൽ പുറക്കാട് വരെയുള്ള ‘കരപ്പുറം’ എന്ന ദേശത്തിന്റെ പശ്ചാത്തലത്തിൽ, ഒൻപതാം നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെ പുനർനിർമ്മിക്കുന്ന നോവലാണ് കെ.വി. മോഹൻകുമാറിന്റെ ‘ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ മസൂദിയുടെയും’. കേരള ചരിത്രത്തിൽ ബൗദ്ധസംസ്കാരം എങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടുവെന്നും ബ്രാഹ്മണാധിപത്യവും ജാതിവ്യവസ്ഥയും എങ്ങനെ വേരുറപ്പിച്ചു എന്നുമുള്ള ഗൗരവമേറിയ രാഷ്ട്രീയ-സാമൂഹിക അന്വേഷണമാണ് ഈ നോവല്‍. ദളിത്-സ്ത്രീപക്ഷവായനകൾ, ഭാഷാപരമായ സവിശേഷതകൾ, ബൗദ്ധ ദർശനങ്ങളുടെ സ്വാധീനം, ചരിത്രവും മിത്തും തമ്മിലുള്ള സംഘർഷം എന്നിങ്ങനെയുള്ള നോവലിലെ ആന്തരിക തലങ്ങളെ മുന്‍നിര്‍ത്തി തയാറാക്കിയ പഠനമാണ് ഈ ഗ്രന്ഥം.