Category: ഭാഷ, സാഹിത്യം, കലകൾ
മലയാളവ്യാകരണത്തിനും ഭാഷാശാസ്‌ത്രത്തിനും ഫിലോളജിക്കും സവിശേഷസംഭാവനകളും ദിശാബോധവും നൽകിയ പ്രൊഫ. ഡോ. ടി. ബി. വേണുഗോപാലപ്പണിക്കരുടെ ഭാഷാവിചാരങ്ങൾ ചർച്ചചെയ്യുന്ന പഠനസമാഹാരം. അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും ഗവേഷകരും ശിഷ്യരുമടങ്ങുന്ന ഭാഷാഗവേഷകരുടെ പ്രബന്ധങ്ങളിലൂടെ മലയാളഭാഷയുടെ വ്യത്യസ്ത മുഖങ്ങൾ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഭാഷയെയും സംസ്‌കാരത്തെയും ഗൗരവമായി പഠിക്കാനാഗ്രഹിക്കുന്നവർക്ക് പ്രചോദനമാകുന്ന ഉള്ളടക്കം.