Category: ഭാഷ, സാഹിത്യം, കലകൾ
സമാനതകളില്ലാത്ത കേരളപാണിനിയത്തിലൂടെ മലയാളികളുടെ മനസ്സിൽ ലബ്ദ പ്രതിഷ്ഠനായ വയ്യാകരനും ഭാഷാ പണ്ഡിതനും ആയിരുന്നു ബഹുമുഖ പ്രതിഭയായ എ.ആർ. രാജരാജവർമ്മ. അദ്ദേഹത്തിന്റെ കേരളപാണിനീയത്തോടൊപ്പം ചേർത്തുവച്ച് വായിക്കേണ്ട ഗ്രന്ഥങ്ങളായ ശബ്ദ ശോധിനി, പ്രഥമ വ്യാകരണം, മധ്യമവ്യാകരണം, മണിദീപിക എന്നിവയാണ് ഈ ബാല്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എ ആറിന്റെ സമ്പൂർണ്ണ കൃതികളുടെ പ്രസാധനത്തിലൂടെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ പഠിക്കുവാനും ആ മഹനീഷിയെ പൂർവ്വായിക്കുവാനും കഴിയുമെന്ന് ഈ ഗ്രന്ഥങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.