#

അന്റാർട്ടിക്കന്‍ പര്യടനം (പ്രൊഫ. ഫെലിക്സ് ബാസ്റ്റ്)

ദക്ഷിണധ്രുവത്തെ വലയം ചെയ്തുകിടക്കുന്ന മഞ്ഞുമൂടിയ വൻകരയായ അന്റാർട്ടിക്കയിലേക്ക് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പ്രതിനിധിയായി ഗ്രന്ഥകാരൻ നടത്തിയ യാത്രയെക്കുറിച്ചും അന്റാർട്ടിക്കയിലെ സസ്യ-ജന്തുജീവജാലങ്ങളെക്കുറിച്ചും വിവരിക്കുന്ന ഗ്രന്ഥം. ഇന്ത്യയുടെ അന്റാർട്ടിക്കന്‍ ശാസ്ത്രദൗത്യത്തിൽ കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഒരു പുതിയയിനം സസ്യസ്പീഷിസിനെ (ബ്രയം ഭാരതിയെൻസിസ്) അവിടെവച്ചു കണ്ടുപിടിക്കുന്നത്.

പഞ്ചാബ് കേന്ദ്ര സർവകലാശാല ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ഫെലിക്സ് ബാസ്റ്റ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അന്റാർട്ടിക്കൻ പര്യടനം എന്ന പുസ്തകം ചിക്കാഗോ സർവകലാശാല റിട്ട. സീനിയർ ശാസ്ത്രജ്ഞനും ശാസ്ത്ര എഴുത്തുകാരനുമായ എതിരൻ കതിരവൻ ഡോ. രാജീവ്‌ രാഘവന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് തോന്നക്കലിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ്‌ കേരളയുടെ അക്കാദമിക സെമിനാറിൽ വെച്ച് നടന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, സീനിയർ റിസർച്ച് ഓഫീസറും പുസ്തകത്തിന്റെ എഡിറ്ററുമായ ഡോ. റ്റി. ഗംഗ, ഗ്രന്ഥകാരൻ ഫെലിക്സ് ബാസ്റ്റ്, കാസറഗോഡ് ഗവ. കോളെജ് ഫിസിക്സ് വിഭാഗം മേധാവിയും സെമിനാർ ക്യൂറേറ്ററുമായ ഡോ. ജിജോ പി. ഉലഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു. 470 രൂപയാണ് പുസ്തകത്തിന്റെ വില.