#

കേരളത്തിലെ വ്യവസായ വികസന പരിപ്രേക്ഷ്യം പുസ്തകപ്രകാശനം

സാങ്കേതിക വിദഗ്ധനും വ്യവസായ വിദഗ്ധനും നിരവധി പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ തലവനുമായിരുന്ന ഡോ. എം. പി. സുകുമാരൻ നായർ രചിച്ച്‌ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ വ്യവസായ വികസന പരിപ്രേക്ഷ്യം എന്ന പുസ്തകം  എറണാകുളത്ത് ബി. ടി. എച്ച് ഹാളിൽ എം. വി. ഗോവിന്ദൻ മാസ്റ്റർ എം എൽ.എ. പ്രകാശനം ചെയ്യും. കൊച്ചിൻ ഷിപ്പ് യാർഡ് സി.എം.ഡി മധു എസ്. നായർ പുസ്തകം ഏറ്റുവാങ്ങും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. ജി.സി.ഡി.എ. ചെയർമാനും സിഐടിയു ദേശീയ സെക്രട്ടറിയുമായ കെ. ചന്ദ്രൻപിള്ള ആധ്യക്ഷ്യം വഹിക്കും. പ്രൊഫ. എം.കെ. സാനു, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, മുൻമന്ത്രി എസ്. ശർമ, സിപിഐ (എം) എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ, വേണുഗോപാൽ സി. ഗോവിന്ദ്, ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ, പി. നന്ദകുമാർ എം.എൽ.എ., സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ, ഫാക്ട് മുൻ സി.എം.ഡി. ജോർജ് സ്ലീബ, സി.ഐ.ടി.യു ദേശീയ സെക്രട്ടറി ദീപരാജൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യൻ, എഴുത്തുകാരി ഡോ. ആർ. മിനിപ്രിയ, സമൂഹ് സെക്രട്ടറി സി. ബി. വേണുഗോപാൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി. ആർ. ഒ. റാഫി പൂക്കോം എന്നിവർ സംസാരിക്കും.


കേരളത്തിന്റെ വ്യവസായ രംഗത്തിന്റെ ഭൂതവും വർത്തമാനവും ഭാവിയും ചർച്ച ചെയ്യുന്ന വ്യവസായ ചരിത്രത്തെ സമഗ്രമായി രേഖപ്പെടുത്തുന്ന ഗ്രന്ഥമാണിത്. 250 രൂപയാണ് പുസ്തകത്തിന്റെ വില.