ചാലക്കുടി: എസ്. ജെ. ജോർജ് തേനാടിക്കുളം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളെജിൽ ഫോക്ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണികൃഷ്ണൻ നിര്‍വഹിച്ചു. കോളെജ് പ്രിൻസിപ്പാൾ ഡോ. ഷാജു കെ. എസ്. പുസ്തകം ഏറ്റുവാങ്ങി. ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളെജുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ. ആർ. സരിതകുമാരി പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകാരൻ എസ്. ജെ. ജോർജ് മറുമൊഴി നടത്തി. മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷിജു കെ. സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് ബിന്ദു എ. നന്ദിയും പറഞ്ഞു. 190 രൂപ മുഖവിലയുള്ള പുസ്തകം 152 രൂപയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭിക്കും.
തുടർന്നു നടന്ന സെമിനാറിൽ കേരളീയഗോത്രസംസ്കാരം അപകോളനീകരണവും സ്വത്വ നിർമിതിയും എന്ന വിഷയത്തിൽ ഡോ. ആന്റണി പാലയ്ക്കൽ, നാട്ടുസംഗീതത്തിന്റെ ഉള്ളൊഴുക്കുകൾ എന്ന വിഷയത്തിൽ ജോർജ് തേനാടിക്കുളം എസ്. ജെ., പളിയനൃത്തം ഒരു പാരിസ്ഥിതിക വിശകലനം എന്ന വിഷയത്തിൽ ഹരിപ്രിയ എസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ അമ്പിളി ടി. കെ, ചാലക്കുടി പി.എം.ജി. കോളെജ് പ്രൊഫസർ ഡോ. കൃഷ്ണ അരവിന്ദ് എന്നിവർ മോഡറേറ്റർമാരായി. ചാലക്കുടി പി.എം.ജി. കോളെജ് അസി. പ്രൊഫസർമാരായ ഡോ. സോമലാല്‍ ടി. എം. സ്വാഗതവും ഡോ. ജയകുമാർ എസ്. എസ്. നന്ദിയും പറഞ്ഞു. തുടർന്ന് ഫോക്ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പളിയനൃത്തം അവതരിപ്പിച്ചു. സെമിനാർ കോ-ഓർഡിനേറ്റർ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ നന്ദിയും പറഞ്ഞു.