തിരുവനന്തപുരം : ഡോ. അരുണ്‍ ബി. നായര്‍, സി. രാമസ്വാമി ചെട്ടിയാര്‍ എന്നിവര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ലഹരിയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കാം, മനസ്സും ആസക്തികളും എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് ഐ.എ.എസ്. പുസ്തകം സ്വീകരിച്ചു. സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്സിബിഷൻ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പോലീസ് തുടങ്ങി സമൂഹത്തിലെ വിവിധ ഘടകങ്ങളേയും വകുപ്പുകളെയും കൂട്ടിച്ചേർത്ത് ഒരു സമഗ്ര പരിപാടി തയ്യാറാക്കിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകങ്ങൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായ ബോധവൽക്കരണപുസ്തകങ്ങളാണ്.
പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോൾ ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ എന്ന നിലയിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകിവരുന്നുണ്ട്. അവധിക്കാല അധ്യാപക പരിശീലനം, മോഡ്യൂളുകൾ, SOP എന്നിവ പരിഗണിച്ച് പ്രാഥമിക കൗൺസിലർമാരായി അധ്യാപകർക്ക് പരിശീലനം നൽകി. രക്ഷിതാക്കൾക്കും പ്രത്യേക കൈപുസ്തകങ്ങളും പരിശീലനവും നൽകി ബന്ധം ശക്തമാക്കിയിട്ടുണ്ട്. കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും നല്ലൊരു നാളെക്കായി നമുക്കേവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് സ്കൂളില്‍ നടന്ന പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യന് അധ്യക്ഷനായി. അസി. ഡയറക്ടര്‍ സുജ ചന്ദ്ര പുസ്തകം പരിചയപ്പെടുത്തി. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ, വൈസ് പ്രിന്‍സിപ്പല്‍ റെജി ലൂക്കോസ്, പി. ടി. എ. പ്രസിഡന്റ് മുരളീദാസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ പി സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ദീപ്തി കെ.ആര്. നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ മെഡിക്കല്‍ കോളെജ് കൺസൽട്ടന്റ് സൈക്കിയാട്രിസ്റ്റ് ഡോ. ഐറീൻ മേരി, ലഹരിവിരുദ്ധ പ്രഭാഷകനും ഗ്രന്ഥകാരനുമായ സി. രാമസ്വാമി ചെട്ടിയാർ എന്നിവർ ക്ലാസെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസറും എഴുത്തുകരിയുമായ ശ്രീകല ചിങ്ങോലി സ്വാഗതവും പി. ആർ. ഒ റാഫി പൂക്കോം നന്ദിയും പറഞ്ഞു. പുസ്തകോൽസവവുമുണ്ടായിരി. 100, 200 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ യഥാക്രമം 80, 160 രൂപയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ ലഭിക്കും.
പി.ആര്.ഒ
9447 95 6162