കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പാലക്കാട് പള്ളിപ്പുറം മേഴ്സി കോളെജ് മലയാള വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാര്‍ച്ച് 5, 6 തീയതികളിൽ മേഴ്‌സി കോളെജിൽ 'മേരി ബനീഞ്ഞയുടെ സാഹിത്യലോകം' എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ദ്വിദിന ദേശീയസെമിനാർ ഉദ്ഘാടനവും സിസ്റ്റർ ഡോ. സിജി എം.വി. സമ്പാദനവും പഠനവും നിർവഹിച്ച 'മേരി ബനീഞ്ഞ സ്വത്വം, കാവ്യം, ദര്‍ശനം’ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും സാഹിത്യകാരൻ ആലങ്കോട് ലീലാകഷ്ണൻ നിര്‍വഹിച്ചു.