
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വായനവാരാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനവും ഉപന്യാസരചന, പ്രസംഗമത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹൻകുമാർ നിര്‍വഹിച്ചു. ലൈബ്രറിയില്‍ പുസ്തകങ്ങള്‍ അടുക്കിവെക്കുന്നതിലല്ല അതിന്റെ ആശയങ്ങള്‍ ഗ്രഹിക്കുന്നതിലാണ് വായനയുടെ സത്തയെന്ന് അദ്ദേഹം പറഞ്ഞു. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 19ന് കോളെജ്-സര്‍വകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് സംഘടിപ്പിച്ച വൈജ്ഞാനികസമൂഹവും നവകേരളനിർമിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഉപന്യാസരചനയിലും, ലഹരിയുടെയും സൈബർ വിപ്ലവത്തിന്റെയും കാലത്ത് യുവതയുടെ പുനർവായന എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രസംഗമത്സരത്തിലും വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000. 2000 രൂപ വീതം സമ്മാനം കെ. വി. മോഹൻകുമാർ വിതരണം ചെയ്തു. ആധ്യക്ഷ്യം വഹിച്ച ഡയറക്ടർ ഡോ. എം. സത്യൻ സാക്ഷ്യപത്രവും വിതരണം ചെയ്തു. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ ചന്ദ്ര പി സ്വാഗതവും പി. ആർ. ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു. എഡിറ്റോറിയല്‍ അസിസ്റ്റന്റ് മനേഷ് പി. വിജയികളെ പരിചയപ്പെടുത്തി. സീനിയര്‍ സൂപ്രണ്ട് വി.എസ്. ലേഖ, പ്രസംഗമത്സരവിജയികളായ അനു പൗലോസ്, സോജു സി. ജോസ്, സ്നേഹ പോള്‍ എന്നിവരും ഉപന്യാസരചനമത്സരവിജയികളായ ശിവപ്രിയ, ആര്യ സുരേഷ്, ജോസ്ന ജെ.എസ്. എന്നിവരും സംസാരിച്ചു.
പി.ആര്.ഒ.
9447 95 6162
പി.ആര്.ഒ.
9447 95 6162