കോഴിക്കോട്: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നവീകരിച്ച കോഴിക്കോട് പുസ്തകശാല സാംസ്കാരിക ഫിഷറീസ് യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. കെ. പി. കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ. ആധ്യക്ഷ്യം വഹിച്ചു.
പുസ്തകോത്സവത്തിന്റെ ഉദ്ഘാടനവും അഹമ്മദ് ദേവർകോവിൽ എം.എൽ.എ. നിർവഹിച്ചു. ഡോ. ബിന്ദു ഡി. രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സമാസപഠനം എന്ന പുസ്തകം മുഖ്യാതിഥിയായി സംസാരിച്ച കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി. കെ. പോക്കർ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഡോ. എസ്. ജയശ്രീ, കെ. കൃഷ്ണകുമാരി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഫ്. എ. സാജുമോൻ എസ്. എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ സ്വാഗതവും അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. പുസ്തകശാലാ നവീകരണം ഏറ്റെടുത്ത് പൂർത്തിയാക്കിയ പൊതുമേഖലാ സ്ഥാപനമായ കാഡ്കോയുടെ പ്രതിനിധിക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. ഉപഹാരം നൽകി.
തുടർന്ന് ആധുനികഭാഷാവ്യവഹാരവും മലയാള വ്യാകരണവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി. കെ. പോക്കർ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ വിഷയാവതരണം നടത്തി. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജ് മലയാളവിഭാഗം മേധാവി ഡോ. കെ. പി. രവി, പാലക്കാട് ഗവ. വിക്ടോറിയ കോളെജ് റിട്ട. അസി. പ്രൊഫസർ ഡോ. ബിന്ദു. ഡി., കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠനവിഭാഗത്തിലെ പ്രൊഫ. സോമനാഥൻ പി. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് എം. പി. ബീന സ്വാഗതവും സീനിയർ റിസർച്ച് ഓഫീസർ സുജാ ചന്ദ്ര പി. നന്ദിയും പറഞ്ഞു.