കോഴിക്കോട് : മണാശ്ശേരി പൊതുജന വായനശാല പ്രസിഡണ്ടും പൊതുപ്രവർത്തകനുമായ ബാബു പുലപ്പാടി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അടിമ ചരിത്രം എന്ന പുസ്തകം മണാശ്ശേരി ഗവ. യു. പി. സ്കൂളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം അനിൽ ചേലേമ്പ്ര പ്രകാശനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു പുസ്തകം ഏറ്റുവാങ്ങി. ഡയറക്ടർ ഡോ. എം. സത്യൻ മുഖ്യാതിഥിയായി സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഓംകാരനാഥൻ പി. ആധ്യക്ഷ്യം വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ. സുനിൽകുമാർ സ്വാഗതവും സ്വാഗതസംഘം കൺവീനർ ഇ. പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.