കണ്ണൂർ : ഡോ. വൈ. വി. കണ്ണൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച മുഖത്തെഴുത്തും തെയ്യച്ചമയങ്ങളും പുസ്തകം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി പ്രകാശനം ചെയ്തു. ലൈബ്രറി കൌൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ പുസ്തകം ഏറ്റുവാങ്ങി.
കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടന്ന പ്രകാശനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ അധ്യക്ഷനായി. കലാനിരൂപകൻ ഡോ. എ. ടി. മോഹൻരാജ് പുസ്തകം പരിചയപ്പെടുത്തി. പുരോഗമന കലാസാഹിത്യസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി സ്വാഗതവും പുരോഗമന കലാസാഹിത്യസംഘം മാടായി മേഖല പ്രസിഡന്റ് എം. വി. ചന്ദ്രൻ മണ്ടൂർ നന്ദിയും പറഞ്ഞു. ജൂൺ 6 മുതൽ 9 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ചുവരുന്ന പുസ്തകോൽസവത്തിലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാളിൽ പുസ്തകം വിലക്കിഴിവിൽ ലഭിക്കും.