#

വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനം 2024 നവംബർ 22നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
https://www.keralabhashainstitute.org/ എന്ന പോര്‍ട്ടല്‍ വഴി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരണങ്ങളും പൊതുസമൂഹത്തിന് ലഭ്യമാണ്. വൈജ്ഞാനികഗ്രന്ഥങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാനും സാധിക്കും.