തിരുവനന്തപുരം : കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ. ആര്‍. ശ്രീകുമാര്‍, അഡ്വ. എം. യൂനുസ് കുഞ്ഞ് എന്നിവര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കഥകളി മുദ്ര, സ്ത്രീപക്ഷനിയമങ്ങൾ ഇന്ത്യയിൽ എന്നീ വൈജ്ഞാനിക പുസ്തകങ്ങള്‍ യഥാക്രമം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി എന്നിവര്‍ പ്രകാശനം ചെയ്തു. ഡോ. പൂജപ്പുര കൃഷ്ണൻ നായർ, സുഭാഷിണി തങ്കച്ചി എന്നിവര്‍ യഥാക്രമം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യൻ അധ്യക്ഷനായി. പബ്ലിക്കേഷന്‍ വിഭാഗം അസി. ഡയറക്ടര്‍ സുജാ ചന്ദ്ര പി. സ്വാഗതവും സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസ് നന്ദിയും പറഞ്ഞു. ഗ്രന്ഥകര്‍ത്താക്കളായ ഡോ. ആര്‍. ശ്രീകുമാര്‍, അഡ്വ. എം. യൂനുസ് കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. 700, 140 എന്നിങ്ങനെയാണ് പുസ്തകത്തിന്റെ മുഖവില.