![#](uploads/news/1738824013-ardhathaaravali.jpg)
തിരുവനന്തപുരം : എഴുത്തുകാരനും പ്രഭാഷകനും മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസറുമായ ഡോ. അജു കെ. നാരായണൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അർഥതാരാവലി; ലേഖനം കുറിപ്പ് അഭിമുഖം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും പുസ്തകചര്‍ച്ചയും എം. ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സില്‍ വച്ച് വിദ്യാര്‍ഥികള്‍ നിര്‍വഹിച്ചു. ഗവേഷക കൃപ ജോൺ പുസ്തകം പ്രകാശനം ചെയ്തു. എം. എ. വിദ്യാർഥി ബിബിൻ ബേബി പുസ്തകം സ്വീകരിച്ചു. ഗവേഷകൻ ജോൺ ജെയിംസ് പുസ്തകം പരിചയപ്പെടുത്തി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. സജി മാത്യു സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. നന്ദിയും പറഞ്ഞു. ഗവേഷകരായ എബിൻ ദേവസ്യ, ഹൃദ്യ ഗോപാൽ, അർജുൻ എസ്. കെ., എം. എ. വിദ്യാർത്ഥിനി അനുപമ കൃഷ്ണ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സമകാലികസംസ്കാരപഠനം എന്ന ജ്ഞാനപദ്ധതി മുന്നോട്ടുവയ്ക്കുന്ന സിദ്ധാന്തങ്ങളും ആശയാവലികളും ഉള്‍ക്കൊണ്ടുകൊണ്ട് രചിച്ച ഗ്രന്ഥമാണ് ‘അര്‍ഥതാരാവലി ലേഖനം കുറിപ്പ് അഭിമുഖം’. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, സംസ്കാരനിര്‍മിതിയിലെ ‘അര്‍ഥതാരാവലി’യായി മാറുന്ന ഉരിയാട്ടങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഭാഷ, സാഹിത്യം, ഫോക്‌ലോര്‍, ചരിത്രം, സംസ്കാരം തുടങ്ങിയ വൈജ്ഞാനികമേഖലകളില്‍ പലതായി പടര്‍ന്നുകിടക്കുന്ന അറിവിന്റെ അടരുകളെ ബുദ്ധമതത്തെ കേന്ദ്രമാക്കികൊണ്ടാണ് ഗ്രന്ഥകാരന്‍ ഏകോപിപ്പിച്ചിരിക്കുന്നത്. മലയാളഭാഷാപഠനഗവേഷ ണരംഗത്ത് മുതൽക്കൂട്ടാവുന്ന റഫറൻസ് ഗ്രന്ഥമെന്ന നിലയിൽ ഈ പുസ്തകം ഒരേസമയം ഗൗരവവും ജനപ്രിയവുമായ വൈജ്ഞാനിക–സാംസ്കാരിക–വായനാനുഭവം പ്രദാനം ചെയ്യുന്നു.
8 ലേഖനങ്ങളും 11 കുറിപ്പുകളും മൂന്ന് അഭിമുഖങ്ങളും ഉൾക്കൊള്ളുന്ന 200ലധികം പേജുകൾ വരുന്ന 210 രൂപ മുഖവിലയുള്ള ഈ ഗ്രന്ഥം 168 രൂപയ്ക്ക് കോട്ടയം വൈ.എം.സി.എ. റോഡിലുള്ള താന്നിക്കല്‍ ടവേര്‍സിലെ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലയിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റു പുസ്തകശാലകളിലും ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് വെബ് പോർട്ടൽ സന്ദർശിച്ച് ഓൺലൈനായും പുസ്തകം വാങ്ങാവുന്നതാണ്. ഫോണ്‍: 9188940036.