തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഇ. ആർ. രാഗേഷ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വോട്ടിൽ വളർന്ന ഇന്ത്യ: ലോക് സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം’ എന്ന പുസ്തകം തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ്മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകരായ ടി. ജെ. ശ്രീലാൽ, രാജീവ് ദേവരാജ് എന്നിവർ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.
ഇന്ത്യൻ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രവും കൗതുകകരമായ സംഭവങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ പുസ്തകമാണിത്. തിരഞ്ഞെടുപ്പുകാലത്ത് മികച്ച റഫറൻസ് ഗ്രന്ഥമായിരിക്കും ഈ പുസ്തകമെന്ന് പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന പ്രകാശനത്തില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം., കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒയും പുസ്തകത്തിന്റെ എഡിറ്ററുമായ റാഫി പൂക്കോം തുടങ്ങിയവർ പങ്കെടുത്തു.
ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായതു മുതല്‍ നരേന്ദ്രമോഡി രണ്ടാമതും അധികാരത്തിലെത്തിയതുവരെയുള്ള ലോക് സഭാ തിരഞ്ഞെടുപ്പ് ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കല്‍, പ്രമുഖരുടെ തോല്‍വി, രാജ്യത്തെ രാഷ്ട്രീയമാറ്റങ്ങള്‍ തുടങ്ങിയവയും പ്രതിപാദിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ജയപരാജയങ്ങളും തിരഞ്ഞെടുപ്പ് ചരിത്രവും വിശകലനം ചെയ്യുന്നതോടൊപ്പം കൗതുകകരവും വ്യത്യസ്തവുമായ രാഷ്ട്രീയസംഭവങ്ങളിലൂടെ ഈ പുസ്തകം സഞ്ചരിക്കുന്നു. 180 രൂപ മുഖവിലയുള്ള പുസ്തകം ഡിസ്കൗണ്ട് നിരക്കില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ ലഭ്യമാണ്.